പന്തളം: ചാരായം നിർമ്മിക്കാനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടി. കീരുകുഴി ശരത് ഭവനിൽ ശശിധരൻ പിള്ള(58)യെ അറസ്റ്റുചെയ്തു.
90 ലിറ്റർ കോട, ഒരു പ്രഷർ കുക്കർ, ട്യൂബ് എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളുടെ ഫാം ഹൗസിനു സമീപമാണ് കോടയും സാധനങ്ങളും സൂക്ഷിച്ചിരുന്നത്.
പത്തനംതിട്ട പൊലീസ് ചീഫ് നിശാന്തിനിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് അറസ്റ്റ്.
ഡിവൈ.എസ്.പിമാരായ ആർ.പ്രദീപ്കുമാർ, ബി. വിനോദ്, പന്തളം ഇൻസ്പെക്ടർ എസ്. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ അജു, സി.പി.ഒ സുശീൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു .