റാന്നി :വാഹനം ഇടിച്ച് പരിക്കേറ്ര് അവശനിലയിലായ നായയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. വഴിയരികിൽ മണിക്കൂറുകളോളം ചോരവാർന്നു കിടന്ന നായ ചത്തു. അത്തിക്കയം- മടന്തമൺ -വെച്ചൂച്ചിറ റോഡിൽ മടന്തമണ്ണിൽ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് അജ്ഞാത വാഹനം നായയെ ഇടിച്ചത്. നായയെ റോഡരികലേക്ക് മാറ്റിയിട്ട് വാഹനം പോവുകയും ചെയ്തു. വളർത്തുനായയാണെങ്കിലും ഉടമ എത്തിയില്ല. നാട്ടുകാർ വിവരം സന്നദ്ധ പ്രവർത്തകനായ സലാം കുമാർ ഉന്നത്താനിയെ അറിയിച്ചു. സലാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ സ്ഥലത്തെത്തി നായയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. .അത്തിക്കയത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചാൽ ചികിത്സ നൽകാമെന്ന് ഡോക്ടർ അറിയിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് നായ ചത്തു . സമീപത്തെ റബർ തോട്ടത്തിൽ മറവുചെയ്തു.