army
സാൽവേഷൻ ആർമി സ്ഥാപക ദിനാഘോഷവും സ്തോത്ര ആരാധനയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടൂരിൽ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: വിശ്വാസത്തിന്റെ അടിസ്ഥാനം സേവനമാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സാൽവേഷൻ ആർമി സ്ഥാപക ദിനാഘോഷവും സ്തോത്ര ആരാധനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ സെൻട്രൽ ചർച്ച് അങ്കണത്തിൽ നടന്ന യോഗത്തിൽ ക്യാപ്റ്റൻ റ്റിറ്റോ കെ. പോൾ അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ ഡി. സജി, മേജർ ഡി .ഇസ്രായേൽ, മേജർ എം.ജോർജ്, ജോഷ്വ എം. തുളിക്കൽ, മേജർ ബി. യേശുദാസൻ തുടങ്ങിയവർ സംസാരിച്ചു