perunthenaruvi-toilet-
പെരുന്തേനരുവി ശുചിമുറികൾ കാടുമൂടി അവസ്ഥയിൽ

റാന്നി : പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നാറാണംമൂഴി പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുചിമുറി കെട്ടിടം കാടുമൂടിയ നിലയിൽ. പെരുന്തേനരുവിയിൽ വരുന്ന വിനോദ സഞ്ചാരികൾക്കായി പണികഴിപ്പിച്ച 12 ടോയ്‌ലറ്റും, വിശ്രമ മുറിയും അടങ്ങിയ കെട്ടിടമാണ് രണ്ടു വർഷമായി കാടുമൂടിയ നിലയിൽ കിടക്കുന്നത് . 2017 - 2018 കാലയളവിൽ കെട്ടിട നിർമ്മാണം പൂർത്തിയായി പ്ലംബിംഗ് പണികൾ കഴിഞ്ഞെങ്കിലും ഇതുവരെയും വെള്ള കണക്ഷന്റെ സൗകര്യം ഒരുക്കാനായിട്ടില്ല. ഇലക്ട്രിക്കൽ പണികളും ബാക്കിയാണ്. ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച കെട്ടിട പരിസരം വൃത്തിയാക്കി ബാക്കി പണികളും തീർത്തു ജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നാണ് ഇവിടെ വരുന്ന വിനോദ സഞ്ചാരികളുടെ ആവശ്യം. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ഇവിടെ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇപ്പോൾ പെരുന്തേനരുവിയിൽ വരുന്ന സഞ്ചാരികളായ സ്ത്രീകൾ കെ.എസ്.ഈ.ബി വക ശുചിമുറികളാണ് ഉപയോഗിക്കുന്നത്.