കോഴഞ്ചേരി : കുഞ്ഞു കൂട്ടുകാർക്ക് സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ ചെറുകോൽ മേഖലാ കമ്മിറ്റിയുടെ പരിധിയിലെ അങ്കണവാടികളിലെ കുട്ടികൾക്ക് മേഖല കമ്മിറ്റി ഡ്രോയിംഗ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി. ബി. സതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ബിജിലി പി.ഈശോ, മേഖല സെക്രട്ടറി അഹമ്മദ് ഷാ, മേഖല പ്രസിഡന്റ്‌ ജിഷ്ണു, ഗോവിന്ദ്, ബോബി മഞ്ഞപ്രമല യൂണിറ്റ് സെക്രട്ടറി ലോട്ടസ്, റയാൻ, അഖില, അഖിൽ എന്നിവർ പങ്കെടുത്തു.