കോഴഞ്ചേരി: ശുദ്ധജല വിതരണ പൈപ്പുകൾ നിരന്തരം പൊട്ടുന്നത് നാട്ടുകാരുടെ വെള്ളം കുടി മുട്ടിക്കുന്നു.

കോഴഞ്ചേരി- നാരങ്ങാനം റോഡിൽ പാമ്പാടിമൺ ഭാഗത്താണ് പൈപ്പുലൈൻ തകർച്ചയാണ് ദുരിതമാകുന്നത്.

പാഴാകുന്ന വെള്ളം സമീപത്തെ ഓടയിലേക്ക് ഒഴുകി നിറയുന്നതിനാൽ ഈ ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നില്ലെന്നാണ് തദ്ദേശവാസികളുടെ പരാതി. പല തവണ തകരാർ സംഭവിച്ച ഭാഗങ്ങൾ തന്നെയാണ് പിന്നെയും തകരുന്നത്. ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മാണം നടത്തിയ റോഡിൽ അടിക്കടിയുണ്ടാകുന്ന പൈപ്പുപൊട്ടൽ റോഡ് തകർച്ചയ്ക്കും കാരണമാകുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.