പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കൊവിഡ് ഹെൽപ് ഡെസ്‌കിൽ 18 മുതൽ 44 വയസ് വരെയുള്ളവർക്കായി വാക്‌സിന് ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണ് . തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഒന്നു വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും രജിസ്‌ട്രേഷൻ നടക്കുമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.