sign-board
മല്ലപ്പള്ളി ടൗണിൽ അശാസ്ത്രീയമായി സ്ഥാപിച്ച ബോർഡ്

മല്ലപ്പള്ളി : ഒരേ സ്ഥലത്ത് പാർക്കിംഗും നോ പാർക്കിംഗ്ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ഡ്രൈവർമാരെ കുഴയ്ക്കുന്നു. ഇവിടെ വാഹനം പാർക്ക് ചെയ്താൽ ട്രാഫിക് അധികാരികൾ പിഴ ഈടാക്കുന്നതായും ആക്ഷേപം. കോട്ടയം റോഡിൽ ആദ്യ ബസ് സ്‌റ്റോപ്പിന് സമീപമാണ് മുന്നിലാണ് റോഡ് ഉന്നത നിലവാരത്തിൽ പണിതത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് പാർക്കിംഗിന്റെയും നോ പാർക്കിംഗിന്റെയും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തല തിരിഞ്ഞ തരത്തിൽ ബോർഡ് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചതു മൂലം വാഹന യാത്രികരെ കുഴയ്ക്കുയാണ്. വ്യാപാരികൾ ഉൾപ്പെടെ നിരവധിയാളുകൾ പരാതി നൽകിയിട്ടും അധികാരികൾ ആരും പരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചിട്ടില്ല. ഒരു മാസത്തിനുള്ളിൽ ഇവിടുത്തെ വ്യാപാരിക്ക് നാല് തവണയാണ് പെറ്റിക്കേസിൽ പണം ഒടുക്കേണ്ടിവന്നത്.