തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് കമ്പനിയിലെ സ്പിരിറ്റ് കടത്തിയത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റണി ആവശ്യപ്പെട്ടു. 2015ൽ ഒരു ലോഡ് സ്പിരിറ്റ് കാണാതായ സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തണം. സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റിയും സി.ഐ.ടി.യു തൊഴിലാളി യൂണിയനും ഇത്തര പ്രശ്നങ്ങൾ നേരത്തെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.