അടൂർ : പത്തനംതിട്ട നന്മ ഫൗണ്ടേഷനും എസ്. പി. സി ജില്ലാ പ്രോജക്ടും സംയുക്തമായി ജില്ലയിലെ 27 സ്കൂളുകളിലെ പാവപെട്ട സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് കെ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സജി വർഗീസ്, സുരേഷ് കുമാർ, സി. പി.ഒ അമ്പിളി ഭാസ്കർ, സ്റ്റാഫ് സെക്രട്ടറി ഗിരീഷ്, ഹേമ , രാജൻ മാഷ്, രജനി എന്നിവർ സംസാരിച്ചു.