തിരുവല്ല: തിരുവഞ്ചൂർ രാധാകൃഷ്ണനെയും കുടുംബത്തേയും വധിക്കുമെന്ന ഭീഷണിമുഴക്കിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കവിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തോമസ്‌ കെ. ദിനേശ്, കെ.എം.രാജൻ, ബിനുഗോപാൽ. ലിജോ ചാക്കോ, തങ്കച്ചൻ, ഹെട്രി മാത്യു, അശോകൻ. ബെന്റി ബാബു എന്നിവർ പങ്കെടുത്തു.