dcc

പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓൺലൈൻ ജനറൽ ബോഡി യോഗം അഞ്ചിന് രാവിലെ 10ന് ചേരുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. പ്രസിഡന്റ് ബാബു ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇന്ധന വിലവർദ്ധനയ്ക്കെതിരെ എ.ഐ.സി.സി രാജ്യവ്യാപകമായി 7 മുതൽ 17 വരെ പ്രഖ്യാച്ചിരിക്കുന്ന സമര പരിപാടികൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ച്ച, കൊവിഡ് ദുരിദാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യും.

സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന മാർച്ചും ധർണയും, അഞ്ച് കിലോമീറ്റർ സൈക്കിൾ റാലി, പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള ഒപ്പുശേഖരണം എന്നിവ വിജയിപ്പിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളുമെടുക്കും.