03-pdm-mobile
പൂഴിക്കാട് ഗവൺമെന്റ് യുപി സ്‌കൂളിൽ നടന്ന സഹപാഠിക്കൊരു കൈത്താങ്ങ് മൊബൈൽ ഫോൺ വിതരണോദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ സ്‌കൂൾ പ്രഥമ അധ്യാപിക ബി. വിജയലക്ഷ്മിക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു

.പന്തളം: ഒാൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി പൂഴിക്കാട് ഗവ. യു.പി സ്‌കൂൾ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ മുൻ വൈസ് ചെയർമാൻ ആർ.ജയൻ, സ്‌നേഹദീപം വാട്‌സാപ്പ് കൂട്ടായ്മ പ്രതിനിധികളായ നരേന്ദ്രനാഥ് ജി., അപ്രേം കുന്നിൽ, പി.ടി.എ പ്രസിഡന്റ് രമേശ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.പി.റ്റി.എ യുടെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, വാട്‌സ്ആപ്പ് കൂട്ടായ്മകൾ, തുടങ്ങിയവരുടെ സഹായത്തോടെ 40 സ്മാർട്ട്‌ഫോണുകളാണ് സമാഹരിച്ചത്.