covod

പന്തളം: പന്തളത്തെ ടി. പി.ആർ നിരക്ക് പുനപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു മാസമായി പന്തളത്തെ ജനജീവിതങ്ങളിൽ ഉണ്ടായിരിക്കുന്ന ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാൻ അടിയന്തര ഇടപെടൽ ഉണ്ടാകണം. നഗരസഭ, ഹെൽത്ത്, പൊലീസ്, റവന്യൂ അധികാരികളുടെ യോഗം വിളിച്ച് ചേർക്കണം. മണ്ഡലം പ്രസിഡന്റ് മാത്യു ശാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് ദാനിയൽ, ജോൺ തുണ്ടിൽ, അനീഷ് കൊരണ്ടി പ്പള്ളിൽ, രതീഷ് , സി.ഒ. കോശി, രവീന്ദ്രൻ , ജേക്കബ്, രാധാകൃഷ്ണൻ മുടിയൂർക്കോണം എന്നിവർ പ്രസംഗിച്ചു