പന്തളം: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ചേർന്ന് പച്ചക്കറിവിത്തും തൈകളും വിതരണം ചെയ്തു. പ്രസിഡന്റ് റോണി സഖറിയ ഉദ്ഘാടനം ചെയ്തു. അത്യുല്പാദനശേഷിയുള്ള തൈകളും വിത്തുകളുമാണ് വിതരണം ചെയ്തത്. കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു. തുമ്പമൺ കൃഷി ഓഫീസർ മേഘ എം.ജി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സുനി സി, നിസാമുദ്ദീൻ എസ്.സി.ഡി.എസ് അദ്ധ്യക്ഷ ഷൈനി രാജ്‌മോഹൻ, ക്ലസ്റ്റർ സെക്രട്ടറി അനിതകുമാരി, കർഷകസഭ പ്രസിഡന്റ് സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.