ചെങ്ങന്നൂർ : പെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെയും മൗനമായി പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെയും ജനവിരുദ്ധ നയത്തിൽ രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല പ്രതിഷേധിച്ചു. കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജനത്തെ വില വർദ്ധനയിലൂടെ കഷ്ടപ്പെടുത്തുന്ന സർക്കാർ നിലപാട് ന്യായീകരിക്കാൻ കഴിയില്ല. ഈ ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി വില കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.