ചെങ്ങന്നൂർ: വെണ്മണി കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി. സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമേശ് കുമാർ പി.ആർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സുബജിത് എസ്.എസ്, വിപണി പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി വിജയമ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബാബു എൻ എന്നിവർ പ്രസംഗിച്ചു.