കോഴഞ്ചേരി: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മെഴുവേലി പഞ്ചായത്ത് അഞ്ചാം വാർഡിൽ നിർദ്ധന കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി. വാർഡംഗം രജനി ബിജു വിതരോണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് നെജോ മെഴുവേലി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പുളിമൂട്ടിൽ, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് റോബിൻ, സെക്രട്ടറി അതുൽ അജയൻ, വിജയലക്ഷ്മി, ജിജോ ജോൺ എന്നിവർ പ്രസംഗിച്ചു.