ഇളമണ്ണൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 2833-ാം നമ്പർ മാരൂർ - ഇളമണ്ണൂർ ശാഖയുടെയും വനിതാ സംഘം, യൂത്ത്മൂവ്മെന്റ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ശാഖായോഗത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ റീ ചാർജ്ജിംഗും പഠനോപകരണ വിതരണവും ഇന്ന് നടക്കും. വൈകിട്ട് 4 ന് പ്രസിഡന്റ് ആർ.രമേശിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ കൺവീനർ സുജാമുരളി, യൂത്ത്മൂവ്മെന്റ്, വനിതാസംഘം ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി വിലാസിനി സുരേന്ദ്രനാഥ് അറിയിച്ചു.