അടൂർ : അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം അടൂർ സർവീസ് സഹകരണബാങ്കിൽ നടന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ബി.ഹർഷകുമാർ സഹകരണ പതാക ഉയർത്തി നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി. രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ അംഗം കെ. ജി. വാസുദേവൻ, പാംകോസ് പ്രസിഡന്റ് അഡ്വ. എസ്. മനോജ്, അടൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ. മിനി, ടി. ജി. കുര്യൻ, രേണുകുമാർ, ശോഭാ തോമസ്, ബാങ്ക് സെക്രട്ടറി കെ. എൻ. ശിവരാജൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.ദിനേശൻ ബാങ്ക് ജീവനക്കാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അസി.രജിസ്റ്റട്രാർ (ജനറൽ) എസ്. നസീർ സ്വാഗതവും സഹകരണ വകുപ്പ് ഓഫീസ് സൂപ്രണ്ട് എം.സുഭാഷ് നന്ദിയും പറഞ്ഞു.