മല്ലപ്പള്ളി : പഞ്ചായത്തിലെ വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർ വിവാഹിതയല്ലെയെന്ന സാക്ഷ്യപത്രം നാളെ അതാത് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറിമാർ അറിയിച്ചു. 2020 ഡിസംബർ 31ന് 60 വയസ് പൂർത്തിയായവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല.