പത്തനംതിട്ട : ലോക സാഹിത്യത്തിലെ നൂതന പ്രവണതകൾ മലയാള സാഹിത്യത്തിനു പരിചയപ്പെടുത്തി ഒരു തലമുറയെ പൊള്ളുന്ന ചിന്തകളിലേക്കു നയിച്ച സാഹിത്യ പ്രതിഭയായിരുന്നു ഒ.വി.വിജയനെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ഒ. വി. വിജയന്റ ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് ( എം) സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തിൽ ' മലയാള സാഹിത്യം ഒ.വി. വിജയന് ശേഷം 'എന്ന വിഷയത്തിൽ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു.
ഡോ.സുമ സിറിയക് ആമുഖ പ്രഭാഷണം നിർവഹിച്ചു. അഡ്വ. മനോജ് മാത്യു, ഡയസ് ഇടിക്കുള, ഡോ. പഴകുളം സുഭാഷ്, അഡ്വ. പ്രദീപ് കൂട്ടാല, ബാബു. ടി. ജോൺ, പ്രവീൺ ഇറവങ്കര, ടി.കെ. മാറിയിടം, വടയക്കണ്ടി നാരായണൻ, റോയ് ജെ. കല്ലറങ്ങാട് എന്നിവർ പ്രസംഗിച്ചു.