njattuvela
ഞാറ്റുവേല വാരാഘോഷത്തിന്റെ ഭാഗമായി ഇലന്തൂർ വാര്യാപുരത്ത് വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു

ഇലന്തൂർ: ഗ്രാമപഞ്ചായത്ത് വാര്യാപുരം വാർഡിൽ ഞാറ്റുവേല വാരാഘോഷം തുടങ്ങി. കർഷകർക്ക് പച്ചക്കറി വിത്തും വളവും ഗ്രോബാഗും വിതരണം ചെയ്തു. വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നിമിഷ സാറാ ജെയിംസ്, മീനാക്ഷി വാസുദേവൻ, ജോജി ശാമുവേൽ, കുര്യൻ ഇടിക്കുള, എം.ബി സോമൻ, അജിമോൾ, രമ്യ പുരുഷോത്തമൻ, അനൂപ് സത്യൻ, അതുൽ, രൂത്ത് മാത്യു, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.