1
തെന്നാ പറമ്പിൽ റ വീട്ടിൽ വെച്ചിരിക്കുന്ന ടാങ്കുുുക .ൾ

കടമ്പനാട് : പള്ളിക്കൽ പഞ്ചായത്ത് 15ാം വാർഡിലെ കാഞ്ഞിരപ്പാറയിലെയും തെന്നാപറമ്പിലെയും വീടുകളുടെ മുറ്റത്ത് രണ്ടും മൂന്നും വാട്ടർ ടാങ്കുകളുണ്ട്. വെള്ളം വിലകൊടുത്തു വാങ്ങാനാണ്. മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാൻ ഇതേയുള്ളു മാർഗം. വികസനത്തെക്കുറിച്ച് ജനപ്രതിനിധികൾ വാചാലരാകുമ്പോഴും വർഷങ്ങളായുള്ള നാട്ടുകാരുടെ ഗതികേട് തുടരുകയാണ്. ജലജീവൻ മിഷനടക്കം പദ്ധതികൾ പലതുണ്ടെങ്കിലും പ്രയോജനമില്ല. പാറക്കട്ടുകൾ നിറഞ്ഞ പ്രദേശമാണിത്. കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല. അതുകൊണ്ട് ഭൂരിഭാഗം വീടുകളിലും കിണറില്ല. കിണർ കുഴിച്ചവർക്കാകട്ടെ വെള്ളവുമില്ല. വാട്ടർ അതോറിട്ടിയുടെ പൈപ്പുവെള്ളമാണ് ആശ്രയം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഏതാനും മിനുട്ടുകൾ മാത്രം വെള്ളം കിട്ടും. ചിലപ്പോൾ അതുമില്ല . കാഞ്ഞിരപ്പാറയിൽ വലിയ രണ്ട് ടാങ്കുകൾ ഉണ്ടായിരുന്നതിലാണ് വാട്ടർ അതോറിട്ടിയുടെ വെള്ളം ശേഖരിച്ചിരുന്നത്. ഇതിൽ ഒരെണ്ണം പൊട്ടിപ്പോയി. ശേഷിക്കുന്നതിലാണ് വല്ലപ്പോഴുമെത്തുന്ന വെള്ളം ശേഖരിക്കുന്നത്. ഇത് പത്ത് വീടുകൾക്ക് ഒരു നേരത്തേക്കു പോലും തികയില്ല . ജനപ്രതിനിധികളോട് പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു.

-------------------

വേണം കുടിവെള്ള പദ്ധതി

പുതിയ പദ്ധതിയിലൂടെയേ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാവു. തെന്നാപറമ്പ് ഏല ഇതിന് അനുയോജ്യമാണ്. തെന്നാപറമ്പിനും കാഞ്ഞിരപ്പാറയ്ക്കും ഇടയിലാണ് തെന്നാപറമ്പ് ഏല . മലയടിവാരമായതിനാൽ എപ്പോഴും വെള്ളം സുലഭം. ഇവിടെ കിണർ സ്ഥാപിക്കാം . കിണറിനും ടാങ്കിനും സൗജന്യമായി സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ തയ്യാറാണ് .

-------------------

നടപ്പാകാതെ

15

ലക്ഷത്തിന്റെ പദ്ധതി

ടി. മുരുകേശ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോൾ ഇവിടം കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. 15 ലക്ഷം രൂപയും വകയിരുത്തി. കിണർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി നടന്നില്ല.

---------------------

"കാഞ്ഞിരപ്പാറയ്ക്കും തെന്നാപറമ്പിനും കൂടി നിലവിലെ സാഹചര്യത്തിൽ കുടിവെള്ള പദ്ധതി അനിവാര്യമാണ് എങ്കിലേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയു . മറ്റ് ജനപ്രതിനിധികളുടെ കൂടി സഹകരണത്തോടെ പദ്ധതി ആരംഭിക്കാൻ ശ്രമിക്കും. ഇതിനായി കളക്ടറെ സമീപിക്കും.

ദിവ്യാ സതീഷ്

ഗ്രാമ പഞ്ചായത്തംഗം