കോന്നി : വള്ളിക്കോട് കൃഷി ഭവനിലെ ഞാറ്റുവേല ചന്തയും കർഷക ഗ്രാമ സഭയും പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.പി ജോസ്, നീതു ചാർലി, എം.വി. സുധാകരൻ, സുരേഷ് നടുവേലിൽ, കൃഷി ഓഫീസർ എസ്. രഞ്ജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.