അടൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനേയും മറ്റു നേതാക്കൾക്കുമെതിരെ കള്ളകേസുകൾ എടുക്കുവാൻ ശ്രമിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതക്കെതിരെ അടൂരിൽ പ്രകടനവും യോഗവും നടത്തി. കെ. എസ്. ആർ. ടി.സി കോർണറിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു. അടൂർ മുനിസിപ്പൽ പ്രസിഡന്റ് ആർ. ജിനു അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ട്രഷറാർ വേണുഗോപാൽ, മുനിസിപ്പൽ വൈസ് പ്രസിഡന്റ് രജനീഷ്. എസ്. മാത്യൂസ് പടിപ്പുരയിൽ, ഗോപൻ മിത്രപുരം, മഹേഷ്. ജി., ഗണേഷ് എന്നിവർ നേതൃത്വം നൽകി.