റാന്നി : വനംദ്രുതകർമ്മ സേനയുടെ ഓഫീസ് ഉദ്ഘാടനം ആറിന് രാവിലെ 10ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, കളക്ടർ ഡോ.നരസിംഹുഗാരി തേജ്ലോഹിത് റെഡ്ഡി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് നോയൽ തോമസ്, സതേൺസർക്കിൾ ചീഫ് കൺസർവേറ്റർ സഞ്ജയൻകുമാർ, മുൻ എം.എൽ.എ.രാജു എബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി, ഡി.എഫ്.ഒമാരായ കെ.എൻ ശ്യാം മോഹൻലാൽ, പി.കെ ജയകുമാർ ശർമ്മ തുടങ്ങിയവർ പങ്കെടുക്കും.