പത്തനംതിട്ട: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ (എ.കെ.എസ്.ടി.യു ) നേതൃത്വത്തിൽ ലേണിംഗ് ടീച്ചേഴ്സ് കേരളയുടെ സഹകരണത്തോടെ ഓൺലൈൻ പഠന സാദ്ധ്യതകളുടെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിനായി റീബൂട്ട് എന്ന പേരിൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിൽ നിന്നും അദ്ധ്യാപകർ പങ്കെടുക്കും. ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ കോട്ടക്കൽ മനോജ് മാസ്റ്റർ ക്ളാസെടുക്കും. ഓൺലൈൻ അദ്ധ്യാപനത്തിലെ നൂതന ആശയങ്ങളുടെ വിനിമയ ശില്പശാല കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് ഇന്ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലകളിൽ നിന്നും 10പേർ വീതം പരിശീലനം നേടും. കെയിൻ മാസ്റ്റർ, ഡബ്ല്യു പി.എസ്, ഗൂഗിൾ ലെൻസ് ക്യൂ ആർ കോഡ്, വീഡിയോ കംപ്രസർ ഡിജി മാഗസിൻ , പോസ്റ്റർ മേക്കർ, ഗൂഗിൾ ഫോം, ടീച്ച് മിന്റ്, ജാം ബോർഡ്, ഗൂഗിൾ ക്ലാസ് റൂം, സർട്ടിഫിക്കേറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കാണ് പരിശീലനം നൽകുന്നത്. എല്ലാ അദ്ധ്യാപകർക്കും സ്വന്തം കട്ടികളെ ഓൺലൈനിലൂടെ പാഠഭാഗങ്ങൾ മികച്ച രീതിയിൽ വിനിമയം നടത്തുന്നതിന് ഈ പരിശീലനം സഹായകമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ, ജനറൽ സെക്രട്ടറി ഒ. കെ. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.എസ്.ജീമോൻ എന്നിവർ അറിയിച്ചു.