തിരുവല്ല: തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് തിരുവല്ല പോസ്റ്റൽ റീക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വി.രാജരാജൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല തപാൽ സൂപ്രണ്ട് അജിത് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റ് മാസ്റ്റർ എസ് കാമരാജ്, സബ് ഡിവിഷൻ അസി.സൂപ്രണ്ട് ശോഭ എസ്. പിള്ള എന്നിവർ സംസാരിച്ചു.