04-gurukarunyam-
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അരിയും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

നാരങ്ങാനം: കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം 268-ാം നമ്പർ പരിയാരം ശാഖാ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി അരിയും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് സോമൻ, സെക്രട്ടറി അജികുമാർ, യൂണിയൻ കമ്മിറ്റി അംഗം സദാനന്ദൻ ,വനിതാ സംഘം വൈസ് പ്രസിഡന്റ് സുജാത, കമ്മിറ്റി അംഗം സുരേന്ദ്രൻ ,അജിത എന്നിവർ പങ്കെടുത്തു.