പന്തളം: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുടെ മുന്നിൽ ഭർത്താവിന്റെ ആത്മഹത്യാശ്രമം. വള്ളിക്കോട് വാഴമുട്ടം ചരിവുകാലായിൽ തങ്കച്ചൻ സി.ഡി(ഷാജി 58) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ തുമ്പമൺ നടുവിലേമുറി മുണ്ടിയിൽ വീട്ടിൽ ബെന്നി വർഗീസിന്റെ വീട്ടിലാണ് സംഭവം. ബെന്നിയുടെ സഹോദരി ജോളി ഭർത്താവ് തങ്കച്ചനുമായി പിണങ്ങി വർഷങ്ങളായി സഹോദരൻ ബെന്നി വർഗീസിനൊപ്പമാണു താമസം. വിവാഹിതരായ മക്കളാണ് മാതാവ് ജോളിയെ അമ്മാവൻ ബെന്നിയുടെ വീട്ടിലാക്കിയത്. രണ്ടു കന്നാസ് പെട്രോളുമായി ബെന്നിയുടെ വീട്ടിലെത്തിയ തങ്കച്ചൻ ബെന്നിയുടെ ഓട്ടോറിക്ഷയിലും സ്വന്തം ദേഹത്തും പെടോൾ ഒഴിക്കുകയും സ്വയം തീ കൊളുത്തുകയുമായിരുന്നു. പൊള്ളലേറ്റ ഇയാൾ രക്ഷപ്പെട്ടു. ഇയാൾക്കായി പന്തളം പൊലീസ് അന്വേഷണമാരംഭിച്ചു.