പന്തളം: വീട്ടുമുറ്റം വൃത്തിയാക്കിയതിന്റെ കൂലിയുടെ ബാക്കിയ്ക്കായുള്ള തർക്കത്തിൽ വൃദ്ധയെ കൈയേറ്റം ചെയ്തതിന് ഒരാൾ അറസ്റ്റിൽ. കുളനട ഉള്ളന്നൂർ കൃഷ്ണവിലാസത്തിൽ ദേവരാജ(52)നെയാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്.
പന്തളം സ്വദേശിനിയായ 65 കാരിയായ വൃദ്ധയുടെ വീടിന്റെ പരിസരം വൃത്തിയാക്കുന്നതിന് ദേവരാജൻ മൂന്നു ദിവസം ജോലി ചെയ്തിരുന്നു. 800 രൂപ വച്ച് 2400 രൂപയാണ് കൂലി നല്‌കേണ്ടിയിരുന്നത്. ഇതിൽ 1000 രൂപ നല്കി. ബാക്കി പെൻഷൻ ലഭിക്കുമ്പോൾ നല്കാം എന്നു വൃദ്ധ പറഞ്ഞിരുന്നു. അതനുസരിച്ച് വെള്ളിയാഴ്ച രാവിലെ 11ന് ദേവരാജൻ വൃദ്ധയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പണം നല്കാത്തതിനെ തുടർന്നുള്ള തർക്കത്തിൽ വൃദ്ധയെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പന്തളം എസ്.എച്ച്.ഒ എസ്. ശീകുമാർ, എസ്‌.ഐ.ഡി. സുനിൽ കുമാർ, സി.പി.ഒ സി. ദിലീപ് എന്നിവർ ഇയാളെ അറസ്റ്റു ചെയ്തു. അടൂർ കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.