തിരുവല്ല: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാൻ ശ്രമിക്കുന്നനെതിരെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് രാജ് പ്രകാശ് വേണാട്ട്. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനീഷ് പുത്തരി. ബി.ജെ.പി ടൗൺ പ്രസിഡന്റ് പ്രതീഷ് ജി.പ്രഭു തുടങ്ങിയവർ പങ്കെടുത്തു