കോന്നി: വള്ളിക്കോട് കൃഷിഭവനിലെ ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും വള്ളിക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജോസ്, വൈസ് പ്രസിഡന്റ്‌ സോജി പി. ജോൺ, ബ്ലോക്ക്‌ മെമ്പർ നീതു ചാർളി, വാർഡ് മെമ്പർമാരായ സുധാകരൻ, സുഭാഷ്, ഗീത, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീജ അജി, കൃഷി ഓഫീസർ എസ്. രഞ്ജിത്കുമാർ എന്നിവർ പങ്കെടുത്തു.