ചിറ്റാർ : ആങ്ങമുഴി കൊച്ചാണ്ടി പായിക്കാട്ട് വീട്ടിൽ മോഹനൻ (54) കക്കാട്ടാറ്റിൽ വീണ് മരിച്ചു. ഇന്നലെ രാവിലെ 5 മണിയോടെയാണ് സംഭവം. കൊച്ചാണ്ടിയിൽ കക്കാട്ടാറിന് മറുകരയിൽ പോയശേഷം കൂട്ടുകാരായ അനീഷ്, മുരളി എന്നിവർക്കൊപ്പം മടങ്ങുകയായിരുന്നു. ആറിന് കുറുകെയുള്ള ബണ്ടിലൂടെ നടക്കുമ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അക്കരെയെത്തിയ അനീഷ് വെള്ളത്തിലൂടെ ലൈറ്റ് ഒഴുകിപോകുന്നത് കണ്ടാണ് മോഹനൻ അപകടത്തിൽപ്പെട്ടതറിഞ്ഞത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ രാവിലെ 7 മണിയോടെ സംഭവസ്ഥലത്തിന് താഴെ ആറ്റിലെ കല്ലിൻ കൂട്ടത്തിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ : ശോഭ. മകൾ : ശരണ്യ മരുമകൻ :ബിബിൻ