കടമ്പനാട്: നിർമ്മാണ സാധനങ്ങളുടെ കടുത്ത വില വർദ്ധനവിന് പരിഹാരം കാണണമെന്നും നിരക്ക് പരിഷ്ക്കരണം ഉടൻ പ്രഖ്യാപിക്കണമെന്നും അടൂരിൽ ചേർന്ന ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക സമ്മേളനം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് ജോർജ് സൈബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രസാദ് മാത്യു കുറ്റിക്കാട്ടിൽ, ജോസ് അറുപറ, അലക്സാണ്ടർ മുതലാളി, കുര്യൻ കോശി, ഷെരീഫ്എം ബ്രയിൽ, പുഷ്പാംഗദൻ ഏറത്ത്, ജിജു പരുമല എന്നിവർ പ്രസംഗിച്ചു.