റാന്നി:ഭാരത ക്രെെസ്തവ ദിനം മേഖലാ ആചരണ സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭഭ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ ഭദ്രാസന സെക്രട്ടറി റവ.രാജി.പി.ജോർജ് , ചർച്ച് ഒഫ് ഗോഡ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ പി. സി. ചെറിയാൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബെന്നി പുത്തൻപറമ്പിൽ , മലങ്കര കാത്തലിക് അസോസിയേഷൻ രൂപതാ വൈസ് പ്രസിഡന്റ് ഷിബു ചുങ്കത്തിൽ , കെ.സി.സി. പരിസ്ഥിതി കമ്മിഷൻ ചെയർമാൻ സ്മിജു ജേക്കബ് , ബ്ളസൻ മലയിൽ, സാം മുള്ളംകാട്ടിൽ, പാസ്റ്റർ ലിജോ കെ.ജോസഫ് . അനു വലിയതറയിൽ , വെസ്ളി .റ്റി. ഏബ്രഹാം, മെബിൻ ടൈറ്റസ് .ജോബി എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.