പത്തനംതിട്ട: എൻ.സി.പി സേവാദൾ സ്ത്രീധന വിരുദ്ധ കാമ്പയ്ൻ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അജേഷ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ടി.കെ. ഇന്ദ്രജിത്ത് ആമുഖ പ്രഭാഷണം നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ശശിധരൻനായർ കരിമ്പനാക്കുഴി,ചെറിയാൻ ജോർജ് തമ്പു, മുഹമ്മദ് സാലി, അലാവുദ്ദീൻ പറക്കോട്, രാജൻ അനശ്വര, സുനിൽ മംഗലത്ത്, സന്തോഷ് കോന്നി, ബിജു വർഗീസ്, ബീനാ ഷെരീഫ്, രാജു ഉളനാട്, ഗ്രീസോ കോട്ടാമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.