04-sob-mp-thomas
മേജർ എം. പി. തോമസ്

ചെന്നീർക്കര: മുകളിൽ, സൗമ്യയിൽ കരസേന റിട്ട. മേജർ എം. പി. തോമസ് (91) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഇന്ത്യ- ചൈന, ഇന്ത്യ- പാകിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇടവകയിൽ 29 വർഷം ആത്മായശുശ്രൂഷകൻ, 10 വർഷം സണ്ടേസ്‌കൂൾ അദ്ധ്യാപകൻ, വൈസ് പ്രസിഡന്റ്, മണ്ഡലം മെമ്പർ, സുവിശേഷകസംഘം സെന്റർ ഓർഗനൈസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ മാരാമൺ വെട്ടത്ത് കുടുംബാംഗമായ റിട്ട. ടീച്ചർ മറിയാമ്മ തോമസ്. മക്കൾ: കേണൽ ജോസ് തോമസ്, മാത്യു തോമസ് (അനി, മുംബൈ), ജിജോ തോമസ് (റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ്). മരുമക്കൾ: മേരി ജോസ് (ചെങ്ങന്നൂർ വിളനിലം), ആനി മാത്യു (റീനാ, നിരണം കുമ്പളത്ത്), ഓമന ജിജോ (നിരണം കുറിച്ചിയത്ത് ഇരമല്ലാടിൽ).