egg

കോഴഞ്ചേരി : ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസിന്റെയും കുട്ടികളുടെ സംഘടനയായ കനവും ചേർന്ന് തെറ്റുപാറയിലെയും പരിസര പ്രദേശങ്ങളിലെയും നൂറിലധികം വീടുകളിൽ പാലുംമുട്ടയും നൽകി.

കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു പുതുശ്ശേരി, എസ്.പി.സി കേഡറ്റ് അഭിത വി.അഭിലാഷ്, അദ്ധ്യാപിക ജിനു മേരി വർഗീസ്, കനവ് കൺവീനർ ഷിബു കുന്നപ്പുഴ, ഷോൺ, സോന, അനാമിക, ശ്രേയ, അനന്ദു, അഭിത്, സൗഹൃദ ബ്ലഡ് ബാങ്ക് ഡയറക്ടർ സി.ബി. അഭിലാഷ് പുല്ലാട് എന്നിവർ പങ്കെടുത്തു.