കോഴഞ്ചേരി : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകോൽ പഞ്ചായത്തിലെ 1,2, 12 വാർഡുകളിലെ കുട്ടികൾക്ക് എ.കെ.ജി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെറുകോൽ മേഖല കമ്മിറ്റി പ്രവാസികളുടെ സഹായത്തോടെ ഏഴ് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. ഫൗണ്ടേഷൻ ഏരിയ സെക്രട്ടറി ബിജിലി പി. ഈശോ, ചെറുകോൽ മേഖല പ്രസിഡന്റ് ഇ .എസ് .ഹരികുമാർ എന്നിവർ ചേർന്ന് ഫോണുകൾ കൈമാറി. ഡി.വൈ.എഫ്.ഐ കച്ചേരിപ്പടി യൂണിറ്റ് ഭാരവാഹികളായ ജ്യൂവൽ മാത്യു, മനീഷ് എന്നിവർ പങ്കെടുത്തു.