റാന്നി: അത്തിക്കയത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകൾ കൊടിനാട്ടിയ സംഭവത്തിൽ അസോസിയേഷൻ ഒഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു . റെഡിമിക്സ് കോൺക്രീറ്റിന് പകരം യൂണിയൻകാരെക്കൊണ്ട് ചെയ്യിക്കണമെന്ന നിലപാട് നിർമ്മാണ മേഖലയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി സാഗർ ഷറീഫ്, ട്രഷറർ വിപിൻ തോമസ് എന്നിവർ പറഞ്ഞു.