തണ്ണിത്തോട് : തകർന്നു തരിപ്പണമായി തണ്ണിത്തോട് പ്ലാന്റേഷൻ തേക്കുത്തോട്. നിറയെ കുണ്ടും കഴിയുമാണ്. മഴ പെയ്താൻ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് കാൽ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയെന്നാണ് പ്രദേശവാസികളുടെ ആരോപണം. തണ്ണിത്തോട്ടിൽ നിന്നും തുടങ്ങി പ്ലാന്റേഷനിലൂടെ തേക്കുത്തോട് ജംഗ്ഷനിൽ എത്തുന്ന റോഡിന് നാല് കിലോമീറ്റർ ദൂരമുണ്ട്. പഞ്ചായത്തിലെ തണ്ണിത്തോട് , തേക്കുത്തോട് ,ഏഴാംതല കരുമാൻതോട് പറക്കുളം,തൂമ്പാകുളം , പൂച്ചക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും പ്ലാന്റേഷനിലെ തൊഴിലാളികളും ദിവസവും യാത്ര ചെയ്യുന്ന റോഡാണിത്. കാനന ക്ഷേത്രമായ ആലുവകുടിലേക്കും ഇതുവഴിയാണ് പോകുന്നത് ഈ വഴിയാണ്. റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു . പ്ലാന്റേഷൻ ഭാഗത്താണ് റോഡ് കൂടുതൽ തകർന്നിട്ടുള്ളത്. മുൻപ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിലെ നാല് കലുങ്കുകൾ പുതുക്കി പണിതിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.77 കോടി രൂപ മുതൽ മുടക്കി നിർമ്മാണത്തിനായി ഡി.പി.ആർ തയാറാക്കാൻ കൺസൾട്ടൻസിയെ നിയോഗിച്ച് കരാർ നൽകിയിരുന്നു. എന്നാൽ കരാർ ഏറ്റെടുക്കാൻ ആരും തയാറായില്ല. 15 വർഷത്തെ അറ്റകുറ്റപ്പണികൾ ഉൾപ്പെടുത്തി ടെൻഡർ വയ്ക്കുകയായിരുന്നു. കരാർ ഏറ്റെടുക്കാൻ ആളില്ലാത്ത വന്നതിനെ തുടർന്ന് പുതിയ ഡി.പി.ആർ തയാറാക്കി ടെൻഡർ ചെയ്തിരിക്കുകയാണ്. തണ്ണിത്തോട് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർക്ക് പുറം ലോകത്തെത്താനുള്ള ഏകമാർഗമാണ് ഈ റോഡ്.
----------------------
15 വർഷത്തെ മെയിന്റൻസ് ഗ്യാരണ്ടിയോടെ റീ ടെൻഡർ നടത്തിയിട്ടുണ്ട്. ഇതിന്റെ നടപടികൾ പൂർത്തിയാവുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.
കെ. യു. ജനീഷ് കുമാർ
എം. എൽ. എ.
-----------------
- റോഡിന് 4 കിലോമീറ്റർ ദൂരം