അടൂർ : തൂവായൂർ വടക്ക് ഗവണ്മെന്റ് പ്രൈമറി സ്കൂളിലെ ഓൺലൈൻ പഠനം മുടങ്ങിയ കുട്ടികൾക്ക് അടൂർ ലയൺസ് ക്ലബ് നൽകിയ ഫോണുകൾ ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഏറ്റുവാങ്ങി പ്രധാന അദ്ധ്യാപിക വി. ആർ. ശ്യാമളയ്ക്ക് കൈമാറി. ലയൺസ്ക്ലബ് പ്രസിഡന്റ് റജി ശാമുവേൽ, ഭാരവാഹികളായ ജാക്ക്, വിന്നി ഫിലിപ്പ്, ജയചന്ദ്രൻ ഉണ്ണിത്താൻ, വാർഡ് മെമ്പർ ഉഷ ഉദയൻ, പി. ടി.എ പ്രസിഡന്റ് സുരേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ പ്രൊഫ. പ്രഭാകരകുറുപ്പ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.