അടൂർ : സ്വസ്തി ഫൗണ്ടേഷൻ, യംഗ് ഇന്ത്യ എന്നിവയുടെ പങ്കാളിത്തത്തോടെ സ്ത്രീധനത്തിനെതിരെ വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടി പള്ളിക്കൽ പി. യു.എം.വി. എച്ച് .എസ് എസിൽ നടത്തി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ട നമ്മുടെ നാട്ടിൽ ഇപ്പോഴും ദുരൂഹസാഹചര്യത്തിന്റെ പേരിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് അപമാനകരമാണെന്നും ഇതിനെതിരെ സ്ത്രീകളും പൊതു സമൂഹവും ഉണർന്ന് പ്രവർത്തിക്കണമെന്നും വീണാ ജോർജ്ജ് പറഞ്ഞു. സരസ്വതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർപേഴ്സണും സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ. ഡോ. ദേവീ മോഹൻ , റ്റൈംട്രോണിക്ക് സി.ഇ.ഒയും യംഗ് ഇന്ത്യ എക്സിക്യൂട്ടിവ് കൗൺസിൽ മെമ്പറുമായ ശങ്കരി ജെ. ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഫ്രീലാൻസ് ആർക്കിടെക്റ്റ് ആൻഡ് ബിസിനസ് പാർട്ട്ണർ ഫോർ പീപ്പിൾ പ്രോയുടെ സ്ഥാപകയും കൗൺസിലറുമായ വീണാ റേച്ചൽ ജോൺസൺ, അഡ്വ. മിറാഷ് അലക്സാണ്ടർ എന്നിവരാണ് ക്ലാസ് നയിച്ചത്. സ്ക്കൂൾ മാനേജർ ശങ്കരി ജെ .ഉണ്ണിത്താൻ, പ്രിൻസിപ്പൽ സനിൽ കുമാർ, പി.ടി.എ സെക്രട്ടറി അജയകൃഷ്ണൻ , സ്റ്റാഫ് അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.