പത്തനംതിട്ട: ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്ന പ്രവണത കൂടി വരികയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉപഭോക്ത ബോധവൽക്കരണം ലക്ഷ്യമിട്ട് ഹ്യൂമൻ റൈറ്റ്‌സ് പ്രൊമോഷൻ മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഉപഭോക്തൃ ജാഗ്രതാ സമിതിക്ക് രൂപം നൽകി. ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ അജിത്ത് നിർവഹിച്ചു. മിഷൻ ജില്ലാ പ്രസിഡന്റ് സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം, ജില്ലാ കോർഡിനേറ്റർ സിനു ഇല്ലത്തു പറമ്പിൽ, സെക്രട്ടറി ജിജി ജോർജ്, എം.അജിത്ത് , അനു വർഗീസ്, ആതിര ജോബ് എന്നിവർ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ച് ജില്ലയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് മിഷൻ കൊവിഡ് സന്നദ്ധ സേനയുടെ നേതൃത്വത്തിൽ പലവ്യജ്ഞന കിറ്റുകളും വിതരണം ചെയ്തു.