കോഴഞ്ചേരി : ആറന്മുള പഞ്ചായത്തിലെ‌ 2021-22 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാർഡ് അംഗങ്ങൾ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ എന്നിവരിൽ നിന്ന് അപേക്ഷകൾ ലഭിക്കും. കിട്ടാതെ വന്നാൽ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങി പൂരിപ്പിച്ച് ഓഫീസിൽ തന്നെ നൽകാവുന്നതാണ്. നേരിട്ട് അപേക്ഷ കൊടുക്കുന്നവർ അവരുടെ പേര് ലിസ്റ്റിൽ വന്നിട്ടുണ്ടോയെന്ന് പിന്നീട് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും സെക്രട്ടറി അറിയിച്ചു.