പത്തനംതിട്ട: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായിട്ടുള്ള ആക്രമണങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ 'സ്ത്രീ പക്ഷകേരളം' എന്ന കാമ്പയിൻ വിജയിപ്പിക്കുന്നതിന് വേണ്ടി സി.പി.എം നന്നുവക്കാട് ബ്രാഞ്ചിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. സക്കീർ ഹുസെന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. സൗത്ത് ലോക്കൽ സെക്രട്ടറി എം.ജെ രവി, ബ്രാഞ്ച് സെക്രട്ടറി പി.കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.