pariyaram
പരിയാരം ക്ഷീരോൽപ്പാദക സംഘത്തിന്റെ പുതിയ കെട്ടിടം

കോഴഞ്ചേരി: പരിയാരം ക്ഷീരോൽപ്പാദക സംഘത്തിന്റെ പുതിയ കെട്ടിട‌ം നാളെ ഉച്ചയ്ക്ക് 12.30ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പരിയാരം മൈലയ്ക്കൽപ്പടി ആസ്ഥാനമായി 25 അംഗങ്ങളും 50 ലിറ്റർ പാലുമായി പ്രവർത്തനം ആരംഭിച്ച ക്ഷീരോൽപ്പാദക സംഘം സ്വന്തമായി വാങ്ങിയ നാല് സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ക്ഷീര സംഘം പ്രസിഡന്റ് കെ.എൻ.ഹരിലാൽ, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിക്കും.