പന്തളം: പൂഴിക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ ഡോക്ടർ ദിനത്തോടനുബന്ധിച്ച് 'കൊവിഡ് കാലവും ആരോഗ്യ സുരക്ഷയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാർ സംഘടിപ്പിച്ചു. വെബിനാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പത്തനംതിട്ട ജില്ലാ കോ- ഓർഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഡോ.രമേശ് കുമാർ ആർ, ഡോ. ആർ .അനിൽകുമാർ,ഡോ.മീര രവീന്ദ്രൻ ,ഡോ. രേണു, എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, ആർ. സുധീന, പി.ടി.എ പ്രസിഡന്റ് രമേശ് നാരായണൻ.സുജ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.